ആറ് പേരുടെ രക്തസാക്ഷിത്വത്തിനും വാഴ്ത്തപ്പെട്ട വിൻസെൻസ മരിയ പോളോണിയുടെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതത്തിന
ആറ് പേരുടെ രക്തസാക്ഷിത്വത്തിനും വാഴ്ത്തപ്പെട്ട വിൻസെൻസ മരിയ പോളോണിയുടെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതത്തിനും അംഗീകാരം നൽകി മാർപാപ്പ
വാഴ്ത്തപ്പെട്ട വിൻസെൻസ മരിയ പോളോണിയുടെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. അതോടൊപ്പം അഞ്ച് ഫ്രാൻസിസ്കൻ വൈദികരുടെയും ഒരു മാരിസ്റ്റ് സന്യാസിയുടെയും രക്തസാക്ഷിത്വവും മാർപാപ്പ അംഗീകരിച്ചു.
1802 ജനുവരി 26-ന് വെറോണയിൽ ജനിച്ച് 1855 നവംബർ 11-ന് അന്തരിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് മേഴ്സിയുടെ സ്ഥാപക സി. വിൻസെൻസ മരിയ പോളോണിയുടെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതമാണ് മാർപാപ്പ അംഗീകരിച്ചത്. 1597 സെപ്തംബറിൽ ഫ്ലോറിഡയിൽ വിശ്വാസത്തെപ്രതി കൊല്ലപ്പെട്ട ദൈവദാസരായ അഞ്ചു ഫ്രാൻസിസ്കൻ വൈദികരുടെ രക്തസാക്ഷിത്വവും ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. 1870 ജൂലൈ 21 ന് സ്വിറ്റ്സർലൻഡിലെ ബാഗ്നസിൽ ജനിച്ച് സ്പെയിനിലെ ബാഴ്സലോണയിൽ 1909 ജൂലൈ 27 ന് വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച മാരിസ്റ്റ് ബ്രദർ ഫ്രാൻസിസ് ബെഞ്ചമിന്റെ രക്തസാക്ഷിതവും പാപ്പ അംഗീകരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0