നെഹ്റു ട്രോഫി വള്ളംകളി കാണാൻ ഇത്തവണ എത്തുന്നത് 15 രാജ്യങ്ങളിൽ നിന്ന് 60 അംഗ സംഘം

പുന്നമടക്കായലിൽ ജലരാജാക്കന്മാർക്ക് മാറ്റിവയ്ക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാൻ ഇത്തവണ 15 രാജ്യങ്ങളിൽ നിന്നുള്ള 60 അംഗ പ്രവാസി സംഘമെത്തുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇന്ത്യയെ അറിയുക’ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകൾ സന്ദർശിക്കുന്ന സംഘമാണ് നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തുന്നത്. സംസ്ഥാന സർക്കാരിന് വേണ്ടി നോർക്ക റൂട്സാണു സന്ദർശന പരിപാടി ആസൂത്രണം ചെയ്തത്.ഫിജി, ഗയാന, മലേഷ്യ, ഫ്രാൻസ്, ഇസ്രയേൽ, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസീലൻഡ്, സറിനെയിം, ട്രിനിഡാഡ് ആൻഡ് ടുബാഗോ, സിംബാബ്‌വെ, ബൽജിയം എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് സംഘത്തിലുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group