മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ സന്ദർശിച്ചു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായി ന്യൂഡൽഹിയിൽ എത്തിയ അവസരത്തിലാണ് മേജർ ആർച്ചുബിഷപ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മേജർ ആർച്ചുബിഷപായി സ്ഥാനമേറ്റ അവസരത്തിൽ ആശംസകളറിയിച്ചുകൊണ്ടു പ്രധാനമന്ത്രി അയച്ച കത്തിനു പിതാവു പ്രധാനമന്ത്രിയോടു നന്ദിപറഞ്ഞു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട പിതാവിനു പ്രധാനമന്ത്രി എല്ലാവിധ ആശംസകളും ഒരിക്കൽക്കൂടി നേരുകയും സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു. തികച്ചും ഔപചാരികമായ കൂടിക്കാഴ്ചയിൽ ഭാരതത്തിലെ ക്രൈസ്തവരുടെ പൊതുവായ സാഹചര്യം പ്രതിപാദനവിഷയമായി. ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ചുബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പിതാവും മേജർ ആർച്ചുബിഷപ്പിനോടൊപ്പം ഉണ്ടായിരുന്നു. കേന്ദ്രസഹമന്ത്രിമാരായ ശ്രീ. രാജീവ് ചന്ദ്രശേഖറും ശ്രീ. വി. മുരളീധരനും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

ഫാ. ഡോ. ആന്റണി വടക്കേകര വി. സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ

ഫെബ്രുവരി 09, 2024


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group