കുഞ്ഞുമക്കളെ റാഞ്ചി എടുക്കാന്‍ പരിശ്രമിക്കുന്ന മാഫിയകൾക്കെതിരെ ജാഗ്രത പാലിക്കുക : മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കോട്ടയം : നമ്മുടെ കുഞ്ഞുമക്കളെയും യുവതലമുറയേയും ഏതുവിധത്തിലും റാഞ്ചി എടുക്കാന്‍ പരിശ്രമിക്കുന്ന ഏതൊരു മാഫിയക്കെതിരെയും കണ്ണുകളും കാതുകളും ജാഗ്രതയുള്ളതായിരിക്കണമെന്ന് തൃശൂര്‍ അതിരൂപത മെത്രാപോലീത്ത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ജൂണ്‍ 26 ലോക ലഹരി വിരുദ്ധദിനമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ആണ് പരാമര്‍ശം. സ്കൂളുകളും കോളേജുകളും ലഹരിവസ്തുക്കളുടെ കേന്ദ്രങ്ങള്‍ ആകുന്നതില്‍ ആര്‍ച്ച്ബിഷപ്പ് അതീവ ആശങ്ക അറിയിക്കുകയും ചെയ്തു.

ജൂണ്‍ 9-ാം തീയതി വന്ന പോലീസ് വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം ലഹരി മാഫിയയുടെ വലയില്‍ കുടുങ്ങിയ 1057 സ്കൂളുകള്‍ നമുക്ക് ചുറ്റുമുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. വിദ്യാര്‍ത്ഥികളെ ലഹരിവാഹകരായി ദുരുപയോഗം ചെയ്യുക മാത്രമല്ല സ്കൂള്‍ പരിസര ങ്ങളില്‍ ലഹരി സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലങ്ങളും ഉണ്ടെന്നുള്ള വാര്‍ത്ത കാണുമ്പോള്‍ നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ലഹരി വസ്തുക്കളുടെ അതിപ്രസരം എന്ന് മനസ്സിലാക്കാം. 2022-23 നിലവിലുള്ള കണക്കുകള്‍ പ്രകാരം 24701 കേസുകളാണ് നര്‍ക്കോര്‍ട്ടിക് ഡ്രഗ്സിന്‍റെ കീഴില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022-23 ല്‍ അത് 7116 കേസുകളായി വര്‍ദ്ധിച്ചിരിക്കുന്നു.എന്നാൽ 2022-23 വര്‍ഷത്തെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നുള്ള സൂചനപ്രകാരം കുറഞ്ഞ അളവില്‍ മയക്കുമരുന്നുമായി പിടിയിലായ ശേഷം ജാമ്യം ലഭിച്ചത് 421 കുട്ടികള്‍ക്കാണെന്നും, ഈ കണക്കുകൾ എല്ലാം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group