ലോക്സഭയില്‍ നടന്നത് വൻ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും ചാടിയവര്‍ കളര്‍ ബോംബ് പ്രയോഗിച്ചു; ദീർഘസമയത്തിന് ശേഷം സഭാ നടപടികൾ പുനരാരംഭിച്ചു

ലോക്സഭയിൽ നടന്ന ആക്രമണം വൻ സുരക്ഷാ വീഴ്ചയാണെന്ന് ആക്ഷേപം.

ഗാലറിയില്‍ നിന്ന് രണ്ടുപേര്‍ എംപിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്ത് ചാടുക ആയിരുന്നു.

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനെ തുടര്‍ന്ന് ലോക്സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു

സന്ദര്‍ശകരായി ഗാലറിയിലേക്ക് പ്രവേശിച്ചവരാണ് നടുത്തളത്തിലേക്ക് ചാടിയത്.ഖലിസ്ഥാൻ വാദികളെന്നാണ് സൂചന. ഇവര്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളര്‍ പോപ്‌അപ്പ് കത്തിച്ചു. ഭരണകക്ഷി എം.പിമാര്‍ ഇരിക്കുന്ന ഭാഗത്തേക്കാണ് അക്രമികള്‍ ചാടിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group