ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികൾ: ഫ്രാൻസിസ് മാർപാപ്പ

യേശുവിനു സാക്ഷ്യം വഹിക്കാനും അവിടത്തെ പ്രഘോഷിക്കാനും വിളിക്കപ്പെട്ടവരാണ് ഓരോ ക്രൈസ്തവനും എന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാനിൽ പോൾ ആറാമൻ ഹാളില്‍ സന്ദേശം നല്‍കുകയായിരുന്നു പാപ്പ. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് കർത്താവ് ഗലീലി കടൽത്തീരത്തുവച്ച് പത്രോസിനോട് ചോദിക്കുകയും തന്റെ അജഗണത്തെ മേയ്ക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്തു (യോഹന്നാൻ 21,15-17 കാണുക). ഈ ചോദ്യം സ്വയം ചോദിക്കണമെന്നും ദൈവവചനത്തോടും പരസേവനത്തോടും തുറവിയുള്ളവരാകണമെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി.

അജപാലനപരവും പ്രേഷിതപരവുമായ ഒരു പരിവർത്തനം നടപ്പിലാക്കാൻ അറിയുന്നതിന് ഒരു സഭ എന്ന നിലയിൽ കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് കർത്താവ് ഗലീലി കടൽത്തീരത്തുവച്ച് പത്രോസിനോട് ചോദിക്കുകയും തൻറെ അജഗണത്തെ മേയ്ക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്തു (യോഹന്നാൻ 21,15-17 കാണുക). നമുക്കും സ്വയം ചോദിക്കാം, നമ്മൾ ഓരോരുത്തരും ഈ ചോദ്യം സ്വയം ചോദിക്കുക, നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ഞാൻ സത്യത്തിൽ കർത്താവിനെ, അവിടത്തെ പ്രഘോഷിക്കത്തക്കവിധം സ്നേഹിക്കുന്നുണ്ടോ? അവിടത്തെ സാക്ഷിയാകാൻ എനിക്ക് ആഗ്രഹമുണ്ടോ?

അതോ അവിടുത്തെ ശിഷ്യനായിരിക്കുന്നതിൽ മാത്രം ഞാൻ സംതൃപ്തനാണോ? ഞാൻ കണ്ടുമുട്ടുന്ന ആളുകളെ ഞാൻ ഹൃദയത്തിൽ പേറുന്നുണ്ടോ? ഞാൻ അവരെ പ്രാർത്ഥനയിൽ യേശുവിന്റെ അടുക്കലേക്ക് ആനയിക്കുന്നുണ്ടോ? എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയ സുവിശേഷത്തിന്റെ സന്തോഷം, അവരുടെ ജീവിതവും കൂടുതൽ മനോഹരമാക്കുന്നതിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? നമുക്ക് ഇത് ചിന്തിക്കാം, ഈ ചോദ്യങ്ങൾ മനസ്സിലിട്ടുകൊണ്ട് നമ്മുടെ സാക്ഷ്യവുമായി മുന്നേറാം – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group