ലോകത്ത് നാലിലൊന്നുകുട്ടികളും കടുത്ത പട്ടിണി അനുഭവിക്കുന്നുവെന്ന് യൂണിസെഫ്.
ഭക്ഷ്യദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളിൽ ആറരക്കോടിയോളം തെക്കൻ ഏഷ്യയിലും ആറുകോടിയോളം കുട്ടികൾ സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് താമസിക്കുന്നത്. ഗാസാപ്രദേശത്തു താമസിക്കുന്ന കുട്ടികളിൽ പത്തിൽ ഒൻപതുപേരും ഭക്ഷ്യദാരിദ്ര്യംമൂലം ബുദ്ധിമുട്ടനുഭവിക്കുന്നു എന്നും യൂണിസെഫ് പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
കുട്ടികളിലെ ഭക്ഷ്യദാരിദ്ര്യം സംബന്ധിച്ച് ആദ്യമായി യൂണിസെഫ് നൂറു രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾപ്രകാരം, കോടിക്കണക്കിനു കൊച്ചുകുട്ടികൾക്ക് അവരുടെ വളർച്ചയ്ക്കാവശ്യമായ വൈവിധ്യമാർന്ന പോഷകാഹാരം ലഭ്യമാകുന്നില്ലെന്നു കണ്ടെത്തി. ഈ കുട്ടികളിൽ അഞ്ചിൽ നാലും മുലപ്പാൽ മാത്രമോ, ധാന്യാഹാരം കൊണ്ടോ ജീവിക്കുന്നവരാണ്. പത്ത് ശതമാനം കുട്ടികൾക്കു മാത്രമാണ് പഴങ്ങളും പച്ചക്കറികളും ലഭ്യമാകുന്നത്. മത്സ്യമാംസാഹാരം ലഭിക്കുന്നത് വെറും അഞ്ചു ശതമാനത്തിനു മാത്രമാണ്.
കടുത്ത പട്ടിണിയിൽ കഴിയുന്ന കുട്ടികൾക്ക് പോഷകാഹാരക്കുറവുമൂലം അവരുടെ മസ്തിഷ്കവികാസം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group