യുക്രൈന്റെ ഔദ്യോഗിക ക്രിസ്തുമസ് ആഘോഷ ദിനം ഡിസംബർ 25ലേക്കു മാറ്റി

യുക്രൈന്റെ ഔദ്യോഗിക ക്രിസ്തുമസ് ആഘോഷ ദിനം ഡിസംബർ 25ലേക്കു മാറ്റികൊണ്ട് പാർലമെന്റ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ് സെലൻസ്കി ഒപ്പിട്ടു.

ജൂലിയൻ കലണ്ടർ പിന്തുടര്‍ന്നു വന്നിരുന്ന രാജ്യത്ത് നേരത്തെ ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിച്ചിരുന്നത്.

റഷ്യൻ സംസ്കാര സ്വാധീനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് തീയതി മാറ്റിയതെന്നു നിരീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ മെയ് ഇരുപത്തിനാലാം തീയതി യുക്രൈൻ ഓർത്തഡോക്സ് മെത്രാന്മാരുടെ കൗൺസിൽ ഐക്യകണ്ഠേന ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ തീരുമാനമെടുത്തത് മാധ്യമ ശ്രദ്ധ നേടിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group