ജനന-മരണ രജിസ്ട്രേഷന് ഇനി ആധാർ വിവരങ്ങൾ ഉപയോഗിക്കാം

കൊച്ചി :ഇനി മുതൽ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന തി​രി​ച്ച​റി​യ​ൽ വി​വ​ര​ങ്ങ​ൾ ആ​ധി​കാ​രി​ക​മാ​ക്കു​ന്ന​തി​ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. അ​തേ​സ​മ​യം, ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​നു​ക​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​ക്കു​ പു​റ​മേ സെ​ൻ​സ​സ് ക​മ്മീ​ഷ​ണ​ർ​ക്കും ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്സ്-​ഐ​ടി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ കേ​ന്ദ്രം വീ​ണ്ടും ആ​രം​ഭി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണു ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ​ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​നം.

ആ​ധാ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ മാ​ത്ര​മാ​ണെ​ന്നും പൗ​ര​ത്വ​രേ​ഖ​യ​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​തി​നോ​ട​കം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group