അതിഥി തൊഴിലാളികൾക്ക് ബോധവത്കരിക്കരണവുമായി കേരള പൊലീസ്

എറണാകുളം : പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുടർച്ചയായി ലൈംഗിക അതിക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണവുമായി കേരള പോലീസ്.

ഇതിന്‍റെ ഭാഗമായി ഇന്ന് രാവിലെ പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ ബോധവത്കരണ ക്യാമ്പ് നടത്തും.

അതിഥി തൊഴിലാളികൾക്ക് ക്യാംപിന്റെ ഭാഗമായി വൈദ്യപരിശോധനയും ഏർപ്പെടുത്തും. അടുത്തിടെ പെൺകുഞ്ഞുങ്ങള്‍ക്കെതിരെ നാല് അതിക്രമങ്ങളാണ് എറണാകുളം റൂറൽ പൊലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്തത്. നാല് കേസിലും പ്രതികൾ അതിഥി തൊഴിലാളികളായിരുന്നു. ഈ സാഹചര്യത്തിലാണ് അതിഥി തൊഴിലാളികൾക്ക് നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരണം നല്‍കാൻ പൊലീസ് തീരുമാനിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group