“ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുക അല്ലെങ്കിൽ ഗ്രാമം വിട്ട് പോകുക “

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുക അല്ലെങ്കിൽ ഗ്രാമം വിട്ട് പോകുക “
എന്നാ ആവശ്യവുo ഉന്നയിച്ചുകൊണ്ട് ഒറീസയിലെ ഗ്രാമങ്ങളിൽ ക്രൈസ്തവർക്കെതിരെ തീവ്ര ഹിന്ദു പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയാണ്.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരിൽ ഒറീസയിലെ റായ്ഗഡ് ജില്ലയിലെ ഗ്രാമങ്ങളിൽനിന്ന് മുപ്പത്തിരണ്ടോളം ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെയാണ് തീവ്രവാദികൾ അതിക്രമം നടത്തിയത്.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ ഗ്രാമങ്ങളിൽനിന്ന് പോകുവാൻ ഭീഷണിപ്പെടുത്തി ഇരിക്കുകയാണ് തീവ്ര ഹിന്ദു പ്രവർത്തകർ.
ആക്രമണങ്ങളെ ഭയന്ന് എട്ടോളം കുടുംബാംഗങ്ങൾ കാടുകളിൽ അഭയം തേടി എന്നാണ് പുതിയ റിപ്പോർട്ട്.
ക്രൈസ്തവ യുവതികൾക്ക് നേരെയും ആക്രമണം ഉണ്ടായതായി കടക്ക് ഭുവനേശ്വർ രൂപതയിലെ ഫാദർ പുരുഷോട്ടം നൈയ്ക്ക് പറഞ്ഞു.
ക്രൈസ്തവ ക്കെതിരായ ആക്രമണത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയതായും ഫാദർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group