ക്ലരീഷ്യൻ സഭയുടെ അധ്യക്ഷ പദവിയിലേക്ക് വീണ്ടും ഫാ. മാത്യു വട്ടമറ്റം സി.എം.എഫ് തെരഞ്ഞെടുക്കപ്പെട്ടു..

വത്തിക്കാൻ:ഏഷ്യൻ സഭയ്ക്ക് അഭിമാനമായി ക്ലരീഷ്യൻ സഭയുടെ (അമലോത്ഭവ മാതാവിന്റെ മക്കൾ- സി.എം.എഫ്) സുപ്പീരിയർ ജനറൽ പദവിയിലേക്ക് ഫാ. മാത്യു വട്ടമറ്റം സി.എം.എഫ് രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടു.അഞ്ച് ഭൂഖണ്ഡങ്ങളിലെ 65 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന സഭയുടെ 13-ാമത്തെ സുപ്പീരിയർ ജനറലായി 2015ൽ തിരഞ്ഞെടുക്കപ്പെട്ട ഫാ. മാത്യുവിനെ ഇന്നലെ (ഓഗസ്റ്റ് 30) റോമിൽ സമ്മേളിച്ച ജനറൽ ചാപ്റ്റർ, ആറു വർഷത്തേക്കുകൂടി സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കുകയായിരുന്നു.1849ൽ വിശുദ്ധ ആന്റണി മേരി ക്ലാരറ്റ് സ്ഥാപിച്ച ക്ലരീഷ്യൻ സഭയിൽ ആറ് വർഷംകൂടുമ്പോഴാണ് ജനറൽ ചാപ്റ്റർ സമ്മേളിക്കുക. സുപ്പീരിയർ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ ഏഷ്യക്കാരനാണ് പാലാ രൂപതാംഗമായ ഫാ. മാത്യു വട്ടമറ്റം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group