കരുണയെ ഏറ്റുവാങ്ങുക, കരുണയുള്ളവരാകുക.

കുരിശിലെ ബലിയർപ്പണത്തിലൂടെ ക്രിസ്തു ഒഴുക്കിയ കരുണ ഏറ്റുവാങ്ങാന്‍ നാം നമ്മുടെ ഹൃദയങ്ങളെ തുറക്കണമെന്നും ഈ കരുണ മറ്റുള്ളവരുമായി പങ്കിടണമെന്നും ഫ്രാന്‍സിസ് പാപ്പ.കരുണയുള്ള യേശുവിന്റെ ദാനമായ സമാധാനം, പാപമോചനം, തിരുമുറിവുകള്‍ എന്നിവയാല്‍ നമുക്ക് സ്വയം നവീകരിക്കാം . കരുണയുടെ സാക്ഷികളാകാന്‍ അവിടുത്തെ കൃപ നമുക്ക് ആവശ്യപ്പെടാം. ആ കൃപയിലൂടെ മാത്രമേ നമ്മുടെ വിശ്വാസത്തെ സജീവമാക്കാനും ജീവിതത്തെ ഏകീകരിക്കാനും സാധിക്കൂ. ഈ വിധത്തില്‍ മാത്രമേ ദൈവത്തിന്റെ സുവിശേഷം പ്രഖ്യാപനം സാധ്യമാകൂ, മാർപാപ്പ പറഞ്ഞു. ദൈവത്തിന്റെ സുവിശേഷം എന്നാല്‍ കരുണയുടെ സുവിശേഷമാണ്. സ്‌നേഹം നമ്മില്‍ മാത്രമാണെങ്കില്‍ വിശ്വാസം വരണ്ടതും തരിശുമായിത്തീരും. കരുണയുടെ പ്രവര്‍ത്തനമില്ലെങ്കില്‍ വിശ്വാസം മരിക്കുന്നു മാര്‍പ്പാപ്പ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group