കാലഘട്ടത്തിന് അനുസൃതമായി സുവിശേഷ പ്രഘോഷണത്തിന് മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണo: ഫാ. ഡാനി കപ്പൂച്ചിന്‍

ആധുനിക കാലഘട്ടത്തിൽ മീഡിയയുടെ സ്വാധീനം വളരെ വലുതാണെന്നും അതുകൊണ്ടുതന്നെ സുവിശേഷ പ്രഘോഷണത്തിന് മീഡിയകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫാ. ഡാനി കപ്പൂച്ചിന്‍. എംഎസ്എംഐ സന്യാസിനി സമൂഹത്തിന്റെ മീഡിയ മിനിസ്ട്രിയുടെ ഭാഗമായി ആരംഭിച്ച മീഡിയ ഹോം നെല്ലിക്കുറ്റിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ‘വരയന്‍’ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ഫാ. ഡാനി.

ലോകത്തിന്റെ അതിരുകളെ മായിച്ചുകളയുന്നതാണ് മീഡിയയെന്നും ക്രിസ്തുവിന്റെ സ്‌നേഹം എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് നാം ഈ മീഡിയ മിനിസട്രിയിലൂടെ ലക്ഷ്യമിടേണ്ടതെന്നും ഫാ. ഡാനി പറഞ്ഞു. ജന മനസ്സുകളിൽ നന്മയുടെയും കാരുണ്യത്തിന്റെയും സന്ദേശം പകർന്നു നൽകാൻ സാൻജോ മീഡിയ ഹോമിനു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

എംഎസ്എംഐ സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറല്‍ സി. ഫിന്‍സി അധ്യക്ഷത വഹിച്ചു. മീഡിയയുടെ അനന്ത സാധ്യതകള്‍ സുവിശേഷ പ്രഘോഷണത്തിനായ് ഉപയോഗപ്പെടുത്തുവാനും മീഡിയയിലൂടെ ലോകത്തിനു പുത്തൻ പ്രതീക്ഷ പകരാനും കഴിയട്ടെയെന്നു സിസ്റ്റർ ഫിൻസി പറഞ്ഞു. എംഎസ്എംഐ സന്യാസിനി സഭയുടെ തലശ്ശേരി സാൻജോസ് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ആന്‍സി മാത്യു മുഖ്യപ്രഭാക്ഷണം നടത്തി. പ്രോവിന്‍ഷ്യല്‍ കൗണസിലർ ആയ സി. ടെസ്സാ മാനുവേല്‍, നെല്ലിക്കുറ്റി വിമലഗിരി കോണ്‍വെന്റിന്റെ സുപ്പീരിയര്‍ സി. ലിസി ജോര്‍ജ്, നെല്ലിക്കുറ്റി ഇടവക വികാരി ഫാ റോബിന്‍സണ്‍ ഓലിക്കല്‍, വികാർ പ്രോവിൻഷ്യൽ സിസ്റ്റർ തെരെസ് കുറ്റിക്കാട്ടുകുന്നേൽ,ലൈസൻ മാവുങ്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സി. ജിന്‍സി പോളും, സി. ജ്യോതി ജയിംസും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group