കുറ്റാരോപിതനായ കർദിനാൾ കുറ്റം നിഷേധിച്ചു..

വത്തിക്കാൻ സിറ്റി: ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിക്കപ്പെട്ട കർദിനാൾ ആഞ്ചലോ ബെവ്ച്യു വിചാരണവേളയിൽ കുറ്റം നിഷേധിച്ചു.ഔദ്യോഗിക പദ്ധതികൾ ദുരുപയോഗം ചെയ്ത് സാമ്പത്തികമായി ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ച് ആണ് അദ്ദേഹം വിചാരണക്ക് വിധേയനായിരിക്കുന്നത്.ആധുനിക സഭ ചരിത്രത്തിലെ ഏറ്റവും വലിയ വിചാരണയാണ് കർദിനാൾ നേരിടുന്നത്.കുറ്റാരോപണവിധേയനായതിനെതുടർന്ന് മാർപാപ്പാ ഇദ്ദേഹത്തെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു.കോൺക്ലേവിൽ വോട്ടുചെയ്യാനുള്ള അധികാരവും റദ്ദാക്കിയിട്ടുണ്ട്. മാസങ്ങളോളം വിചാരണ തുടരുമെന്നാണ് കരുതുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group