നൈതികവും ന്യായമായ കോവിഡ് 19 വാക്‌സിനേഷനായി ആഹ്വാനം ചെയ്ത് ഫിലിപ്പെൻസ് സഭ

ഫിലിപ്പെൻസ് : എല്ലാവ്യക്തികളുടെയും തെരഞ്ഞെടുപ്പുകളെ മാനിച്ചുകൊണ്ടും എല്ലാവർക്കും ലഭ്യമാക്കുന്നുവെന്നും ഉറപ്പിച്ചുകൊണ്ട് വേണം കോവിഡ് 19 പ്രതിരോധ കുത്തിവെപ്പുകൾ ഫിലിപ്പെൻസിൽ നടത്തേണ്ടത് എന്ന് ഫിലിപ്പെൻസിലെ ബിഷപ്പുമാരുടെ കൂട്ടായ്മ CBPC ആവശ്യപ്പെട്ടു . തുഗുഗാരോ അതിരൂപത ബിഷപ് റിക്കാർഡോ ബാക്കേയുടെ ഇടയ ലേഖനത്തിലൂടെയാണ് ഈ കാര്യം വ്യക്തമായത്.കോവിഡ് പ്രതിരോധ സേവനത്തിലേർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്ക്  ആയിരിക്കണം ആദ്യം വാക്സിൻ ലഭ്യമാക്കേണ്ടത് എന്ന് ഇടയലേഖനത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡിനോട്  നേരിട്ട് യുദ്ധം ചെയ്യുന്ന വൈദ്യരംഗത്തുള്ള  നഴ്സസ്, ഡോക്ടർസ് മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരെ ആദ്യം പരിഗണിക്കാതെയിരിക്കുന്നത് നൈതിക  ദുരന്തമായിരിക്കും എന്നും അവരാണ്  ഏറ്റവും കൂടുതൽ ക്ലേശം അനുഭവിക്കുന്നത് എന്നും ഓർമപ്പെടുത്തുന്നതായിരുന്നു ഇടയലേഖനം .അതോടൊപ്പം തന്നെ ദരിദ്രർക്കും വാക്‌സിൻ ലഭ്യമാക്കാനുള്ള ഫിലിപ്പെൻ ഗവൺമെന്റിന്റെ നടപടിയെ ഇടയലേഖനത്തിലൂടെ അഭിനന്ദിക്കുകയും ചെയ്യുന്നു.വാക്‌സിനേഷൻ സംബന്ധിച്ച നൈതിക വിഷയങ്ങളെ കുറിച്ച് ഇടയലേഖനത്തിലൂടെ ഫിലിപ്പെൻസിലെ സഭാനേതാക്കന്മാർ പ്രതിപാദിക്കുന്നുണ്ട്. ഔദ്യോഗിക  കണക്ക് അനുസരിച്ച്   തെക്കുകിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ രോഗികളുളള രണ്ടാമത്തെ രാജ്യമാണ് ഫിലിപ്പെൻസ് .ഇവിടെ 500000  കോവിഡ് ബാധിതരാണ് ഉള്ളത് . 10000 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group