സാമൂഹിക, രാഷ്ട്രീയ ആവശ്യങ്ങൾ നേടിയെടുക്കുവാൻ വിട്ടു വീഴ്ചയില്ലാത്ത നിലപാട് എടുക്കണം : മാർ റാഫേൽ തട്ടിൽ

സാമൂഹിക, രാഷ്ട്രീയ ആവശ്യങ്ങൾ നേടിയെടുക്കുവാൻ വിട്ടു വീഴ്ചയില്ലാത്ത നിലപാട് കത്തോലിക്കാ കോൺഗ്രസ്സ് എടുക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സമുദായ നേതൃ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിലായിരിക്കണം. അനീതിക്കെതിരെ പോരാടുന്ന ശക്തിയായി നേതാക്കൾ മാറണം. സമുദായ പ്രശ്നങ്ങളിൽ മുഖം നോക്കാതെ നിലപാടെടുക്കുവാൻ അവർക്ക് സാധിക്കണം. നവ സാമൂഹ്യ നിർമ്മിതിയിൽ ഭരണ, രാഷ്ട്രീയ രംഗത്തേക്ക് സമുദായ അംഗങ്ങൾ കൂടുതലായി കടന്നു വരണമെന്നും പഞ്ചായത്ത് തലം മുതൽ നേതൃത്വപരമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ അവകാശമെന്ന നിലയിൽ അൽമായർ സഭയുടെ പ്രവർത്തന മണ്ഡലങ്ങളിൽ ഉണ്ടാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m