ഒഎൻവി യുവസാഹിത്യ പുരസ്കാരം : അപേക്ഷകൾ ക്ഷണിച്ചു

മലയാളത്തിന്റെ പ്രിയകവി ഒഎൻവിയുടെ സ്മരണാർത്ഥം ഒഎൻവി കള്‍ച്ചറല്‍ അക്കാദമി സംഘടിപ്പിക്കുന്ന ഒഎൻവി സാഹിത്യ പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

എല്ലാ വർഷവും കവിയുടെ ജന്മവാർഷികമായ മെയ് 27 നാണ് പുരസ്‌കാരണം നല്‍കുക. പുരസ്കാരത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 30 വരെ സ്വീകരിക്കുന്നതാണ്. അൻപതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണീ പുരസ്കാരം.

മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവരുടെ കവിതാ സമാഹാരമോ, പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന വിധത്തിലുള്ള പതിനഞ്ചു കവിതകളോ ആയിരിക്കണം പരിഗണക്കാനായി അയക്കേണ്ടത്. ഇതോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖയും ഒഎൻവി കള്‍ച്ചറല്‍ അക്കാദമി, ‘ഉജ്ജയിനി’ , ഭഗവതി ലെയ്ൻ, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ ഏപ്രില്‍ 30 നുള്ളില്‍ അയക്കേണ്ടതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m