പ്രാർത്ഥനാരഹിത പ്രവർത്തനം വെറും വ്യവഹാരം : മാർപാപ്പാ

പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് വീണ്ടും സംസാരിച്ച് ഫ്രാൻസിസ് മാർപാപ്പാ.

പ്രാർത്ഥനയുടെ പ്രേക്ഷിതത്വം എന്നറിയപ്പെടുന്ന പാപ്പായുടെ ആഗോള പ്രാർത്ഥനാ ശൃംഖലയിലെ അംഗങ്ങളുമായി സംസാരിക്കു കയായിരുന്നു മാർപാപ്പാ.

ഒരു വിശ്വാസിയോ, ഡീക്കനോ, വൈദികനോ, സന്യാസിയോ, മെത്രാനോ അവരുടെ അപ്പോസ്തോലിക പ്രവർത്തനം ശരിയായി നടത്തുകയാണെങ്കിൽ പ്രാർത്ഥന യുടെയും മധ്യസ്ഥത്തിന്റെയും ആവശ്യകത ശക്തമായി അനുഭവവേദ്യമാകുമെന്ന് മർപാപ്പാ പറഞ്ഞു.

ഒരു പ്രവർത്തനം അപ്പോസ്തോലികമാണെങ്കിൽകൂടി അത് പ്രാർത്ഥനയി ല്ലാത്തതാണെങ്കിൽ വെറും വ്യവഹാരം മാത്രമാണെന്ന് പറഞ്ഞ പാപ്പാ നമ്മുടെ പ്രേഷിതത്വത്തിന് അർത്ഥം നൽകുന്നത് പ്രാർത്ഥനയാണെന്ന് കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group