കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു

യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കേരളത്തിലൂടെയുള്ള ട്രെയിനുകളില്‍ ചിലതിന് പരീക്ഷണാടിസ്ഥാനത്തില്‍ അധിക സ്റ്റോപ്പുകള്‍ റെയിൽവേ അനുവദിച്ചു.

ഒരു മിനുട്ടാണ് അധിക സ്റ്റോപ്പുകളിലെ സ്റ്റോപ്പേജ് സമയം.

ട്രെയിനുകളും അനുവദിച്ച സ്റ്റോപ്പും:
1. ട്രെയിന്‍ നമ്ബര്‍ 12618 എച്ച്‌ നിസാമുദ്ദീന്‍ – എറണാകുളം മംഗള എക്‌സ്പ്രസ് (2023 ജൂലൈ 15ന് എച്ച്‌ നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജംഗ്ഷന്‍ മംഗള ഡെയ്ലി എക്സ്പ്രസിന് വടകര-കോഴിക്കോട് സെക്ഷനിലെ കൊയിലാണ്ടി സ്റ്റേഷനില്‍ സ്റ്റോപ്പ്).

2. 16381 പൂനെ-കന്യാകുമാരി ഡെയ്ലി എക്‌സ്പ്രസ് (പൂനെ ജങ്ഷന്‍- കന്യാകുമാരി ഡെയ്ലി എക്സ്പ്രസിന് 2023 ജൂലൈ 15 മുതല്‍ പാലക്കാട്-തൃശൂര്‍ സെക്ഷനിലെ ഒറ്റപ്പാലം സ്റ്റേഷനില്‍ സ്റ്റോപ്പ്.

3. 16604 തിരുവനന്തപുരം- മംഗളൂരു മാവേലി എക്‌സ്പ്രസ് (2023 ജൂലൈ 16ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ ഡെയ്ലി എക്സ്പ്രസിന് കുറ്റിപ്പുറം, കൊയിലാണ്ടി സ്റ്റേഷനുകളില്‍ സ്റ്റോപ്പ്).

4. 16344 മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (മധുര ജങ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്ലി അമൃത എക്സ്പ്രസിന് 2023 ജൂലൈ 16 മുതല്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്).

5. 16347 തിരുവനന്തപുരം-മംഗളൂരു ഡെയ്ലി എക്‌സ്പ്രസ് (തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ ഡെയ്ലി എക്സ്പ്രസിന് 2023 ജൂലൈ 16 മുതല്‍ അങ്കമാലി-തൃശൂര്‍ സെക്ഷനിലെ ചാലക്കുടി സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്.

6. 16603 മംഗളൂരു-തിരുവനന്തപുരം ഡെയ്ലി എക്സ്പ്രസ് (മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി ഡെയ്ലി എക്സ്പ്രസിന് 2023 ജൂലൈ 16ന് ആലപ്പുഴ-ഹരിപ്പാട് സെക്ഷനിലെ അമ്ബലപ്പുഴ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്.

7. 16606 നാഗര്‍കോവില്‍-മംഗലാപുരം ഡെയ്ലി എക്സ്പ്രസ് (മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി ഡെയ്ലി എക്സ്പ്രസിന് 2023 ജൂലൈ 17 മുതല്‍ കുളിത്തുറൈ, നെയ്യാറ്റിന്‍കര സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ്).

8. 13352 ആലപ്പുഴ-ധന്‍ബാദ് ഡെയ്ലി എക്‌സ്പ്രസ് (2023 ജൂലൈ 17 ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് ഡെയ്ലി എക്സ്പ്രസിന് എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍-നായദുപേട്ട സെക്ഷനിലെ സുല്ലൂര്‍പേട്ട സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്).

9. 16188 എറണാകുളം-കാരയ്ക്കല്‍ ഡെയ്ലി എക്‌സ്പ്രസ് (എറണാകുളം ജങ്ഷന്‍ – കാരക്കല്‍ ഡെയ്ലി എക്‌സ്പ്രസിന് 2023 ജൂലൈ 18 മുതല്‍ ഈറോഡിലെ കൊടുമുടി സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്).

10. 16339 മുംബൈ സി എസ് എം ടി-നാഗര്‍കോവില്‍ എക്‌സ്പ്രസ് (2023 ജൂലൈ 18ന് മുംബൈ സി എസ് എം ടിയില്‍ നിന്ന് പുറപ്പെടുന്ന മുംബൈ സി എസ് എം ടി-നാഗര്‍കോവില്‍ ജങ്ഷന്‍ എക്സ്പ്രസിന് സേലം ജങ്ഷനിലെ നാമക്കല്‍ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്

11. 16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി ഡെയ്ലി എക്‌സ്പ്രസ് (പാലക്കാട് ജങ്ഷന്‍-തിരുനെല്‍വേലി ജങ്ഷന്‍ പാലരുവി ഡെയ്ലി എക്സ്പ്രസിന് 2023 ജൂലൈ 18 മുതല്‍ കൊല്ലം ജങ്ഷനിലെ കുണ്ടറ റെയില്‍വേ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്).

12. 16791 തിരുനെല്‍വേലി-പാലക്കാട് പാലരുവി ഡെയ്ലി എക്‌സ്പ്രസ് (തിരുനെല്‍വേലി ജങ്ഷന്‍-പാലക്കാട് ജങ്ഷന്‍ പാലരുവി ഡെയ്ലി എക്സ്പ്രസിന് 2023 ജൂലൈ 19 മുതല്‍ കീല കടയത്തിലെ പാവൂര്‍ഛത്രം റെയില്‍വേ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്).

13. 16730 പുനലൂര്‍-മധുരൈ ഡെയ്ലി എക്‌സ്പ്രസ് (2023 ജൂലൈ 19ന് പുനലൂരില്‍ നിന്ന് പുറപ്പെടുന്ന പുനലൂര്‍-മധുരൈ ജങ്ഷന്‍ ഡെയ്ലി എക്സ്പ്രസിന് നാഗര്‍കോവില്‍ ജങ്ഷനിലെ വള്ളിയൂര്‍ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group