ഇന്ത്യയില്‍ ദരിദ്രര്‍ കുറയുന്നു; അഭിനന്ദനങ്ങൾ അറിയിച്ച് യുഎന്‍

ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണത്തിൽ കുറവെന്ന് യു.എന്‍.
15 വര്‍ഷത്തിനിടെ 41.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി), ഓക്‌സ്ഫര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റിവ് (ഒ.പി.എച്ച്‌.ഐ) എന്നിവ സംയുക്തമായി ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ വെച്ച്‌ പ്രകാശനം ചെയ്ത ഗ്ലോബല്‍ മള്‍ട്ടിഡൈമന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡ്ക്‌സ് (എം.പി.ഐ) ആണ് ഇന്ത്യ കൈവരിച്ച നേട്ടം വ്യക്തമാക്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങള്‍ 15 വര്‍ഷം കൊണ്ട് പകുതിയിലധികം പുരോഗതി കൈവരിച്ചു. കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറസ്, ഇന്തോനേഷ്യ, മൊറോകോ, സെര്‍ബിയ, വിയറ്റ്‌നാം തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റ് രാജ്യങ്ങള്‍. 2005/2006 മുതല്‍ 2019/2021 വരെയുള്ള കണക്കുകളാണ് യു.എന്‍ പുറത്തുവിട്ടത്. കോവിഡ് കാലത്തെ സമഗ്രമായ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ സമീപകാലത്തെ കണക്കുകള്‍ അവലോകനം ചെയ്യുന്നതില്‍ പ്രയാസമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group