ആദിത്യ എൽ 1 രണ്ടാമത്തെ ഭ്രമണപഥമുയർത്തലും വിജയകരമായി പൂർത്തിയാക്കി. ഐഎസ്ആർഒയാണ് ഇക്കാര്യമറിയിച്ചത്.
ഐഎസ്ആർഒയുടെ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് ബംഗളൂരു, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഗ്രൗണ്ട് സ്റ്റേഷനുകൾക്കൊപ്പം ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു.
മൂന്നാമത് ഭ്രമണപഥമുയർത്തൽ 10ന് പുലർച്ചെ 2:30നു നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു. അഞ്ചുതവണയായാണ് ഭ്രമണപഥമുയർത്തൽ പ്രക്രിയ പൂർത്തിയാക്കാനുള്ളത്. രണ്ടാം ഭ്രമണപഥമുയർത്തൽ പൂർത്തിയായതോടെ 282 x 40,225 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഉപഗ്രഹമിപ്പോൾ. 125 ദിവസം കൊണ്ട് ആദിത്യ 15 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group