ഇന്ത്യ-പാക് വിഭജനകാലത്ത് വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ വീണ്ടും കണ്ടുമുട്ടി

ഇന്ത്യ-പാക് വിഭജനകാലത്ത് വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോൾ വികാരനിർഭരമായ കാഴ്ചയ്ക്കാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി സാക്ഷ്യം വഹിച്ചത്.

76 വര്‍ഷം മുമ്പ് വേര്‍പിരിയേണ്ടി വന്ന ഇന്ത്യക്കാരനായ തന്റെ സഹോദരനെ കണ്ടുമുട്ടിയപ്പോള്‍ സക്കീന ബി എന്ന 74 നാലുകാരിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

പാകിസ്താനിലെ ഷെയ്ഖുപുര പ്രവിശ്യയിലെ ഗുര്‍ദാസ് ഗ്രാമത്തിലാണ് സക്കീന ബി താമസിക്കുന്നത്. തന്റെ സഹോദരന്‍ ഗുര്‍മെയ്ല്‍ സിങ് ഗ്രെവാളിനെ കണ്ടെത്താനുള്ള അവരുടെ ജീവിതകാലം മുഴുവന്‍ നീണ്ട പ്രയത്‌നമാണ് കഴിഞ്ഞ ദിവസം ഫലം കണ്ടത്. ഇവരുടെ അമ്മയ്ക്ക് ഗുര്‍മെയ്ല്‍ സിങ് 1961-ല്‍ ഒരു കത്ത് എഴുതിയിരുന്നു. ഇതിനുശേഷമാണ് സക്കീന ബി സഹോദരനെ തിരഞ്ഞ് അന്വേഷണം തുടങ്ങിയത്.

നാസിര്‍ ധില്ലോണ്‍ എന്ന പാകിസ്താനി യൂട്യൂബറുടെ സഹായവും സക്കീന ബിക്കിന് തന്റെ സഹോദരനെ കണ്ടെത്താനുള്ള വഴി എളുപ്പമാക്കി.

ഇന്ത്യ-പാക് വിഭജനകാലത്ത് വേര്‍പിരിഞ്ഞവരുടെ സംഗമം സാധ്യമാക്കുന്ന പഞ്ചാബി ലഹോര്‍ പദ്ധതിയിലൂടെ സക്കീന ബിയും ഗുര്‍മെയ്ല്‍ സിങ്ങും കണ്ടുമുട്ടു കയായിരുന്നു. കഴിഞ്ഞ വര്‍ഷം തന്റെ സഹോദരനെ അന്വേഷിക്കുന്ന സക്കീനയുടെ ഒരു വീഡിയോ ധില്ലോണ്‍ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. ഇത് പഞ്ചാബിലെ ലുധിയാനയിലുള്ള ജാസ്സോവാള്‍ സുഡാന്‍ ഗ്രാമത്തിലെ ഗ്രാമത്തലവനായ ജഗ്ദാര്‍ സിങ്ങിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഗുര്‍മെയ്ല്‍ സിങ് തന്റെ ഗ്രാമത്തിലുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group