സഭയുടെ എതിർപ്പുകൾക്കിടയിലും വിവാഹമോചന ബില്ലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് ഭരണകൂടം

സഭയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് വിവാഹമോചനത്തിന് കൂടുതൽ സാധ്യതകൾ അനുവദിച്ചുകൊണ്ടുള്ള ബില്ലിന് രണ്ടാംഘട്ട അനുമതി നൽകി ഫിലിപ്പീൻസ്.

ഭൂരിപക്ഷം നിയമനിർമ്മാതാക്കളും പാസാക്കിക്കഴിഞ്ഞാൽ ബിൽ അതിന്റെ സമ്മതത്തിനായി ഉപരിസഭയായ സെനറ്റിൽ അവതരിപ്പിക്കുകയും അവിടെനിന്ന് പ്രസിഡന്റിന്റെ് ഒപ്പിനായി സമർപ്പിക്കുകയും ചെയ്യും.

2011-ൽ മാൾട്ട വിവാഹമോചനം നിയമവിധേയമാക്കിയതിനുശേഷം വിവാഹമോചന നിയമം ഇല്ലാത്ത ലോകത്തിലെ ഏക കത്തോലിക്കാ ഭൂരിപക്ഷരാജ്യമായി അറിയപ്പെട്ടിരുന്നത് ഫിലിപ്പീൻസ് ആയിരുന്നു. ഈ വിശേഷണമാണ് പുതിയ ബില്ലിന്റെ അംഗീകാരത്തോടെ ഇല്ലാതാകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m