കേരളത്തിലേത് ഉൾപ്പെടെ 20 സി.ബി.എസ്.ഇ സ്‌കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

മലപ്പുറം പീവീസ് പബ്ലിക് സ്കൂള്‍, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയല്‍ സെൻട്രല്‍ സ്കൂള്‍ എന്നിവ ഉള്‍പ്പെടെ രാജ്യത്താകെ 20 സി.ബി.എസ്.ഇ സ്കൂളുകളുടെ സി.ബി.എസ്.ഇ അഫിലിയേഷൻ സി.ബി.എസ്.ഇ ബോർഡ് റദ്ദാക്കി. പരീക്ഷ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് സ്‌കൂളുകളെ തരംതാഴ്ത്തിയെന്നും സിബിഎസ്‌ഇ സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത അറിയിച്ചു.

ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകളുടെ അംഗീകാരമാണ് റദ്ധാക്കിയത്. കൂടാതെ രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, അസാം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group