മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള വിദ്വേഷക്കുറ്റങ്ങൾ വർദ്ധിക്കുന്നു

ഒക്ടോബർ ഏഴിനുശേഷം
മതത്തിന്റേയും വംശത്തിന്റേയും പേരിലുള്ള വിദ്വേഷക്കുറ്റങ്ങൾ ഫ്രാൻസിൽ വർധിച്ചതായി സർക്കാരിന്റെ റിപ്പോർട്ട്.

2023 വർഷത്തിൽ 32 ശതമാനം വർധനവാണ് ഇത്തരം സംഭവങ്ങളിലുണ്ടായത്. ഒക്ടോബറിൽ ഗാസ പ്രതിസന്ധി ആരംഭിച്ച ശേഷം വിദ്വേഷക്കുറ്റങ്ങളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് അറിയിച്ചു.

2023-ൽ വംശം, ദേശീയത, മതം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 8,500 കുറ്റകൃത്യങ്ങളാണ് പോലീസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഭീകരാക്രമണത്തിനും തുടർന്ന് ഇസ്രയേലിന്റെ തിരിച്ചടിക്കും പിന്നാലെ വിദ്വേഷക്കുറ്റങ്ങളുടെ നിരക്ക് വർധിച്ചു. 2022-ലെ ഒക്ടോബർ-ഡിസംബർ കാലത്തേക്കാൾ ഇരട്ടിയായിട്ടാണ് വർധിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group