ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി പൊലീസ് വീണ്ടും കേസെടുത്തു..

തിരുവനന്തപുരം : ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റൊയെ ഒന്നാം പ്രതിയാക്കി പൊലീസ് വീണ്ടും കേസെടുത്തു. വിഴിഞ്ഞത്ത് സമരം നടത്തിയതിനും തുറമുഖ നിര്‍മാണം നടക്കുന്ന പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയതിനുമാണ് രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നേരത്തെ ആര്‍ച്ചുബിഷപ്പിനെതിരെ കേസെടുത്ത നടപടിക്കെതിരെ ഘടക കക്ഷിയായ കേരളാകോണ്‍ഗ്രസ് എമ്മിന്റേതുള്‍പ്പെടെയുള്ള വ്യപകമായ വിമര്‍ശനങ്ങള്‍ക്കിടെയാണ് വീണ്ടും സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അന്യായമായി സംഘം ചേര്‍ന്ന് അദാനി പോര്‍ട്ടിന്റെ നിര്‍മാണം തടസ്സപ്പെടുത്തിയതായി വിഴിഞ്ഞം എസ്‌ഐ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ പാടില്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് പ്രതികള്‍ ആദാനി പോര്‍ട്ടിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്നു കയറിയത്. പിരിഞ്ഞു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം സമരക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു. ഈ കേസില്‍ സഹായ മെത്രാന്‍ ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറല്‍ യൂജിന്‍ എച്ച്.പെരേര മൂന്നാം പ്രതിയുമാണ്. ഏഴു പുരോഹിതരെയും സമരത്തില്‍ പങ്കെടുത്തവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

തുറമുഖ നിര്‍മാണത്തിനെതിരെ ബാനര്‍ ഉയര്‍ത്തി അദാനി പോര്‍ട്ടിലേക്കു പോകുന്ന റോഡില്‍ സമരം ചെയ്തു നിര്‍മാണം തടസ്സപ്പെടുത്തിയതായി എസ്‌ഐ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്‌ഐആറില്‍ പറയുന്നു. ഈ കേസില്‍ സഹായ മെത്രാന്‍ ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറല്‍ യൂജിന്‍ എച്ച്.പെരേര മൂന്നാം പ്രതിയുമാണ്. പുരോഹിതരെയും സമരത്തില്‍ പങ്കെടുത്തവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group