ക്രൈസ്തവർക്കു നേരെ വീണ്ടും ഫുലാനി തീവ്രവാദികളുടെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ഫുലാനി തീവ്രവാദികളുടെ ആക്രമണം.ജെബ്രു മിയാംഗോയിലെ ക്രൈസ്തവ സമൂഹത്തിനു നേരെയാണ് കഴിഞ്ഞ ദിവസം ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയത്.

ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നൈജീരിയൻ സൈനിക താവളത്തിൽ നിന്ന് ഏഴു കിലോമീറ്റർ അകലെയും സംസ്ഥാന തലസ്ഥാനമായ ജോസിൽ നിന്ന് 15 കിലോമീറ്റർ അകലെയുമാണ് ഈ ഗ്രാമം.

രാത്രിയിലാണ് ഫുലാനി തീവ്രവാദികൾ ഗ്രാമത്തിലേക്ക് വന്നതെന്നും തങ്ങൾ നിർമിച്ച വീടുകൾ അവർ അഗ്നിക്കിരയാക്കുകയായിരുന്നുവെന്നും ഗ്രാമത്തലവൻ നൈജീരിയൻ സൈനികരോടു പറഞ്ഞു. കഴിഞ്ഞ എട്ടു ദിവസങ്ങളായി ഫുലാനി തീവ്രവാദികൾ ഈ ക്രൈസ്തവ സമൂഹത്തെ ആക്രമിക്കുകയും അവരുടെ കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണ്. പ്രാദേശിക സുരക്ഷാ സേനയോ, സർക്കാരോ അവരെ സഹായിക്കുന്നില്ലന്നും ഗ്രാമത്തലവൻ പറഞ്ഞു.

“ആക്രമണത്തിൽ 15 വീടുകളും 20- ഓളം ഭക്ഷണശാലകളും നശിച്ചു. 10 വാട്ടർ പമ്പ് മെഷീനുകൾ, കാർ, മോട്ടോർ സൈക്കിൾ എന്നിവയും തീവ്രവാദികൾ അഗ്നിക്കിരയാക്കി. 63 വയസ്സുള്ള കേയി ഗർബയാണ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജോൺ ഇഷായ അഹമ്മദു എന്ന ആൾക്കാണ് പരിക്കേറ്റത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group