കുട്ടികളുടെ പ്രിയപ്പെട്ട സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റെ യഥാര്‍ത്ഥ ശവകുടീരം കണ്ടെത്തി. തെക്കന്‍ തുര്‍ക്കിയിലെ അന്റാല്യ ജില്ലയിലെ ഡെമ്രെ പട്ടണത്തിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിനടിയിലാണ് വിശുദ്ധ നിക്കോളാസിന്റെ ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. ശവകുടീരം സംരക്ഷിക്കുന്നതിനായി അത് സ്ഥിതി ചെയ്യുന്ന യഥാര്‍ത്ഥ ദേവാലയത്തിന് മുകളില്‍ മറ്റൊരു ദേവാലയം കൂടി പണികഴിപ്പിച്ചിരിക്കുകയായിരുന്നു. സമീപ കാലത്ത് പുരാവസ്തു ഗവേഷകര്‍ ഈ സ്ഥലത്തു നിന്നും മൊസൈക്കുകളും, കല്ല് പാകിയ തറയും കണ്ടെത്തിയതാണ് ഈ ചരിത്ര പ്രധാനമായ കണ്ടെത്തലിലേയ്ക്ക് നയിച്ചത്.
മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ ഉയര്‍ന്ന ജലനിരപ്പില്‍ ശവകുടീരം സ്ഥിതി ചെയ്യുന്ന ആദ്യത്തെ ദേവാലയം മുങ്ങിപ്പോയെന്നും, നൂറ്റാണ്ടുകള്‍ക്ക് ശേഷം അതിന് മുകളിലായി മറ്റൊരു ദേവാലയം പണിയുകയായിരുന്നുവെന്നും അന്റാല്യ പ്രൊവിന്‍ഷ്യല്‍ സാംസ്കാരിക പൈതൃക ബോര്‍ഡിന്റെ തലവനായ ഒസ്മാന്‍ ഇരാവ്സര്‍ പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ വിശുദ്ധ നിക്കോളാസ് കാലു കുത്തിയിട്ടുള്ള തറ ഉള്‍പ്പെടെയുള്ള ആദ്യ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ വരെ എത്തിയിട്ടുണ്ടെന്നും, വിശുദ്ധ നിക്കോളാസ് നടന്നിട്ടുള്ള തറയില്‍ വിരിച്ചിരുന്ന തറയോടുകള്‍ ഖനനം ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇരാവ്സര്‍ കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group