എണ്‍പത്തിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഎസില്‍ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

എണ്‍പത്തിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഎസില്‍ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്.

ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനാപ്പോളീസിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. നാല് വ്യത്യസ്ത പാതകളിലൂടെ 60 ദിനങ്ങളിലായി 6500 മൈല്‍ പിന്നിടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ ജൂലൈ 17 ന് ഇന്ത്യാനപ്പോളീസിലെ ലൂക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍ എത്തുന്നതോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമാകും.

ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേദിയാകാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് അമേരിക്കയിലെ ഇന്‍ഡ്യാന സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഇന്‍ഡ്യാനപൊളിസ് നഗരം. ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുന്നോടിയായുള്ള ദിവ്യകാരുണ്യ തീര്‍ത്ഥയാത്രകള്‍ യുഎസില്‍ പുരോഗമിക്കുകയാണ്. പന്തക്കുസ്ത തിരുനാള്‍ ദിനത്തിലാണ് രാജ്യത്തിന്റെ നാല് ദിക്കുകളില്‍ നിന്ന് ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ ആരംഭിച്ചത്. യുഎസിന്റെ നെടുകയും കുറുകയും സഞ്ചരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ വണങ്ങുന്നതിനും ഒപ്പം തീര്‍ത്ഥയാത്രയില്‍ പങ്കുചേരുന്നതിനുമായി ആയിരങ്ങളാണ് പ്രതികൂല കാലാവാസ്ഥയിലും അണിനിരക്കുന്നത്. ദിവ്യകാരുണ്യ ആരാധന, ദിവ്യബലികള്‍, പ്രഭാഷണങ്ങള്‍, വിവിധ വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തപ്പെടും. ബിഷപ്പ് റോബര്‍ട്ട് ബാരണ്‍, ഫാദര്‍ മൈക്ക് ഷ്മിറ്റ്സ് തുടങ്ങിയ മാധ്യമ സുവിശേഷവത്ക്കരണ മേഖലകളിലെ പ്രമുഖര്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സന്ദേശങ്ങള്‍ നല്‍കി സംസാരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m