വീണ്ടും വൈദികനെ തട്ടിക്കൊണ്ട് പോയി

നൈജീരിയയിൽ നിന്നും വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി.
നൈജീരിയയിലെ സൊകോട്ടോ രൂപതയിലെ സെൻ്റ് റെയ്മണ്ട് ഡാംബ പള്ളിയിലെ ഇടവക വികാരി മിക സുലൈമാനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. രൂപതാ ചാൻസലർ ഫാ. നുഹു ഇലിയയാണ് തട്ടിക്കൊണ്ടുപോകലിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

പുലർച്ചെയാണ് ഈ സങ്കടകരമായ സംഭവം നടന്നത്. ഫാ. മികയെ വൈദിക മന്ദിരത്തിൽ നിന്നാണ് തട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തിന്റെ മോചനത്തിനായി വിശ്വാസി സമൂഹം ഒന്നടങ്കം പ്രാർത്ഥിക്കണം.” – രൂപതാ ചാൻസിലർ വെളിപ്പെടുത്തി. വിവേചനരഹിതമായ ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, ചില സന്ദർഭങ്ങളിൽ കൊലപാതകം എന്നിവ നടത്തുന്ന സംഘങ്ങൾ സംഘടിപ്പിക്കുന്ന അക്രമങ്ങൾ തുടങ്ങിയവയുടെ വർധനവിനെതിരെ നൈജീരിയ പോരാടുകയാണ്.

2009 മുതൽ ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോ ഹറാമിന്റെ കലാപം രാജ്യത്ത് ഒരു വലിയ വെല്ലുവിളിയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group