ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഗാപ്പെ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു.
തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് നിർവഹിച്ചു.
കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസിൻ്റെ നേതൃത്വത്തിൽ കുമരകം, കൈപ്പുഴ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന അഗാപ്പെ സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും സഘടിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group