വിശുദ്ധ വാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

വിശുദ്ധവാരം പ്രാർത്ഥനയ്ക്കും ഏറ്റം ദരിദ്രരായ സഹോദരർക്കുമായി സമർപ്പിക്കേണ്ട ഒരു കൃപയുടെ സമയമാണ് എന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

സ്പെയിനിലെ മെരിദായിലെ കൂട്ടായ്മയ്ക്ക് നൽകിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ വിശുദ്ധ വാരത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത്.

മതപരമായ ചടങ്ങുകൾ ഏറ്റെടുത്തു നടത്തുന്ന പ്രാദേശികമായ കൂട്ടായ്മകളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ, മനുഷ്യകുലത്തിൻ്റെ ചരിത്രം മാറ്റിയെഴുതിയ 2000 വർഷത്തിന്റെ പുരാതനകാല രംഗങ്ങൾ ഉണർത്തുന്ന പരിസരങ്ങളിൽ വളരെ കുറച്ച് നഗരങ്ങൾക്കെ ആ ദിവസങ്ങൾ അനുഭവിക്കാനാവൂ എന്ന് പറഞ്ഞു കൊണ്ടാണ് മെരിദായുമായുള്ള തന്റെ ആത്മീയ സാമിപ്യം പാപ്പ അറിയിച്ചത്. അവരെ പ്രത്യേകമായി താൻ നയിക്കുന്ന കൊളോസിയെത്തിലെ കുരിശിന്റെ വഴിയിൽ അനുസ്മരിക്കുമെന്നും പാപ്പ അവർക്ക് ഉറപ്പു നൽകി.

വിശുദ്ധവാരത്തിന്റെ ഒരുക്കം നടത്തിക്കൊണ്ടിരിക്കുന്ന സാഹോദര്യ സംഘങ്ങളോടു (Confraternity) വിശുദ്ധവാരം മായാത്തതും ശാശ്വതവുമായ അടയാളം അവശേഷിപ്പിക്കുന്ന ഒരനുഭവമാക്കി മാറ്റാൻ പാപ്പ ആഹ്വാനം ചെയ്തു. കർത്താവിന്റെ പീഡാനുഭവത്തിന്റെ പുനരാവിഷ്കരണം ഒരു കലാപരിപാടിയാക്കാതെ നമ്മുടെ രക്ഷയുടെ പ്രഘോഷണമാക്കി മാറ്റണമെന്നും, ജീവിതത്തിൽ ശാശ്വതമായ ഒരു മുദ്ര അവശേഷിപ്പിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.

“വിശുദ്ധവാരത്തിൽ പ്രാർത്ഥിക്കാനും ദൈവവചനം ശ്രവിക്കാനും നല്ല സമറിയാക്കാരന്റെ മാതൃകയിൽ സഹോദരീസഹോദരന്മാരുടെ മുറിവുകൾ വച്ചുകെട്ടാനും സമയം ചെലവഴിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ദൈവസ്നേഹവും സഹോദര സ്നേഹവും ഒരേ സ്നേഹം തന്നെയാണ്. ദൈവത്തിന്റെ സാന്നിധ്യത്തിൽ നമ്മൾ സഹോദരീ സഹോദരരാകുന്നു. അത് നമ്മെ കൂടുതൽ പരസ്പര സംവേദനക്ഷമതയുള്ളവരാക്കി മാറ്റും” പാപ്പ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group