ഇന്ത്യയിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി). ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എ എന്നീ രോഗങ്ങൾക്കാണ് എന്‍സിഡിസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 209 മുന്നറിയിപ്പുകള്‍ ഇതു സംബന്ധിച്ച് ഈ മാസം നല്‍കിയതായും 90 ഇടങ്ങളില്‍ പ്രദേശിക പകര്‍ച്ചവ്യാധികളായി ഈ രോഗങ്ങള്‍ മാറിയെന്നും എന്‍സിഡിസി ഉദ്യോഗസ്ഥര്‍ പറയുന്നു.
എല്ലാ സംസ്ഥാനങ്ങളോടും രോഗങ്ങള്‍ പടരാതിരിക്കാൻ ആവശ്യമായ മുന്‍കരുതലുകള്‍ വരും ദിവസങ്ങളില്‍ എടുക്കണമെന്നും എന്‍സിഡിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രോഗ്രാമിന്‍റെ ഭാഗമാണ് ഈ മുന്നറിയിപ്പുകള്‍. ടൈഫോയ്ഡ്, മലേറിയ, ഹെപ്പറ്റൈറ്റിസ് എ, സ്ക്രബ് ടൈഫസ്, ഡെങ്കിപ്പനി എന്നിവയാണ് ജാഗ്രതാനിർദേശം നൽകിയ അഞ്ച് രോഗങ്ങൾ.
സാല്‍മണെല്ല ബാക്ടീരിയയാണ് ടൈഫോയ്ഡ് പരത്തുന്നത്. എന്‍ററിക് ഫീവര്‍ എന്നും ടൈഫോയ്ഡ് അറിയപ്പെടുന്നു. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഈ ബാക്ടീരിയ മനുഷ്യശരീരത്തില്‍ എത്തുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group