വേദപാരംഗതനായ വിശുദ്ധ തോമസ് അക്വീനാസിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് 700 വയസ്

വേദപാരംഗതനായ വിശുദ്ധ തോമസ് അക്വീനാസിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് 700 വർഷങ്ങൾ തികയുന്നു. ജൂലൈ മാസം പതിനെട്ടാം തീയതി ഇറ്റലിയിലെ ഫോസനോവ ആശ്രമത്തിൽ നടക്കുന്ന എഴുനൂറാമത് വാർഷിക ചടങ്ങിൽ പാപ്പായുടെ പ്രതിനിധിയായി വത്തിക്കാനിലെ നാമകരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദിനാൾ മർച്ചേല്ലോ സെമാരാരോ സംബന്ധിക്കും. 1274 ൽ ഫോസനോവ ആശ്രമത്തിൽ വച്ച് കാലം ചെയ്ത തോമസ് അക്വീനാസിന്റെ ഭൗതീക തിരുശേഷിപ്പുകൾ ഫ്രാൻസിലെ ടൗളൂസിലെ ലെസ് ജേക്കബിൻസ് എന്ന ഡൊമിനിക്കൻ പള്ളിയിലാണ് നൂറ്റണ്ടുകളായി സൂക്ഷിച്ചിരിക്കുന്നത്.

1323 ജൂലൈ പതിനെട്ടിനു ഫ്രാൻസിലെ അവിഗ്നോണിൽവെച്ചു അന്നത്തെ പാപ്പയായിരുന്ന ജോൺ ഇരുപത്തിരണ്ടാമൻ പാപ്പ, തോമസ് അക്വീനാസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയായിരുന്നു. 2024 ൽ തോമസ് അക്വിനാസിന്റെ മരണത്തിന്റെ എഴുന്നൂറ്റിയന്‍പതാമത് വാർഷികത്തിനായും ഡൊമിനിക്കൻ സന്യാസ സമൂഹം ഒരുങ്ങുന്നുണ്ട്. 1974 ൽ തോമസ് അക്വീനാസിന്റെ മരണത്തിന്റെ എഴുനൂറാം വാർഷികത്തിൽ അന്നത്തെ പാപ്പയായിരുന്ന പോൾ ആറാമൻ അക്വീനാസിന്റെ സ്മരണാർത്ഥം എഴുതിയ അപ്പസ്തോലിക പ്രബോധനമാണ് ‘ലുമെൻ എക്ലേസിയെ’ അഥവാ സഭയുടെ വെളിച്ചം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group