സ്വന്തം സഹനത്തിലൂടെ മിശിഹായുടെ സ്ലീവാരഹസ്യം കണ്ടെത്തിയവളാണ് അൽഫോൻസാമ്മയെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഹനം നമ്മുടെ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഘടകമാണ്. അറിയപ്പെടാതിരുന്ന ഒരു യുവസന്യാസിനി തന്റെ സഹനം കൊണ്ടുതന്നെ ഒരു വിശുദ്ധസൂനമായി മാറി എന്നതു മാത്രമല്ല, സാർവത്രിക സഭയ്ക്കു തന്നെ ഒരു മുതൽക്കൂട്ടായി മാറി.
അനുപമമായ ഒരു വലിയ ദൈവിക സാന്നിധ്യത്തിന്റെ അടയാളമാണ് വിശുദ്ധ അൽഫോൻസാമ്മ. എല്ലാ മതക്കാർക്കും അമ്മ ഒരു ആത്മീയ മാതൃകയാണ്. കർത്താവ് നമുക്ക് കാരുണ്യപൂർവം അനുവദിച്ചുതന്ന വിശുദ്ധയാണ് അൽഫോൻസാമ്മ. ദൈവത്തോട് ചേർന്നുനിന്ന് നന്നായി ജീവിക്കാൻ ശ്രമിക്കണ മെന്നാണ് അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group