രാജ്യത്തിന് തന്നെ മാതൃകയായി ട്രൈബല്‍വാലി കാര്‍ഷിക പദ്ധതി

അതിരപ്പിള്ളി പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന ട്രൈബല്‍വാലി കാര്‍ഷിക പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.

ആദിവാസി വിഭാഗത്തിന്റെ കാര്‍ഷിക ഉത്പ്പന്നങ്ങളും വനവിഭവങ്ങളും സംസ്‌ക്കരിക്കുന്നതിനും അവയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി അതിരപ്പിള്ളി വെറ്റിലപ്പാറയിലെ ചിക്ലായിയില്‍ ആരംഭിച്ച സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു.

ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി, മഞ്ഞക്കൂവ, തേന്‍, നെല്ല് തുടങ്ങിയ ഉത്പ്പന്നങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും അവയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുമായാണ് 1.23 കോടി രൂപ ചെലവില്‍ പ്രൊസസിംഗ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഇവ അതിരപ്പിള്ളി എന്ന ബ്രാന്റ് നാമത്തില്‍ മനോഹരമായ പാക്കേജിലാണ് വിപണയിലെത്തിക്കുക. കൃഷി പ്രോത്സാഹനം മുതല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം വരെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി അതിരപ്പിള്ളി വാലി ഫാമേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group