നോമ്പുകാലത്ത് രക്തദാനത്തിന്റെ മാഹാത്മ്യം ഓർമിപ്പിച്ച് ബഹ്റൈനിലെ കത്തോലിക്കാ സഭ

‘ജീവന്റെ തുള്ളികൾ’ എന്ന പേരിൽ ജീസസ് യൂത്ത് സംഘടനയുടെ നേതൃത്വത്തിൽ ബഹ്റൈനിലെ കത്തോലിക്കാ സമൂഹത്തിൽ രക്തദാന പ്രചാരണ പരിപാടി സംഘടിപ്പിച്ചു.

മനുഷ്യജീവൻ രക്ഷിക്കുകയും രക്തദാനത്തിന്റെ മഹത്തായ സേവനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചാരണ പരിപാടി നടത്തിയത്.

ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നോർത്തേൺ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിൽ സന്നദ്ധപ്രവർത്തകരുടെയും അനുഭാവികളുടെയും പിന്തുണയോടെയാണ് രക്തദാന ക്യാമ്പയിൻ നടന്നത്. രക്തം ദാനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും സ്ഥിരം ദാതാക്കളാകാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പ്രചാരണ പരിപാടി ലക്ഷ്യംവയ്ക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group