പരിശുദ്ധ സിംഹാസനവും ആഫ്രിക്കൻ നാടായ ബുർക്കിനൊ ഫാസൊയും തമ്മിലുള്ള ഉടമ്പടിയുടെ അനുബന്ധരേഖയിൽ, അഡീഷണൽ പ്രോട്ടോക്കോളിൽ, ഇരുവിഭാഗവും ഒപ്പുവെച്ചു.
ബുർക്കിനൊ ഫാസൊയിൽ കത്തോലിക്കാ സഭയുടെ പദവിയെ സംബന്ധിച്ച അനുബന്ധ രേഖ ബുർക്കിനൊ ഫാസൊയുടെ തലസ്ഥാനമായ ഔഗദൗഗുവിൽ വച്ചാണ് ഒപ്പുവയ്ക്കപ്പെട്ടത്.
പരിശുദ്ധസിംഹാസനത്തിനു വേണ്ടി ബുർക്കിനൊ ഫാസൊയിലെ അപ്പൊസ്തോലിക്ക് നുൺഷ്യാ ആർച്ചുബിഷപ്പ് മൈക്കിൾ ക്രോട്ടിയും ബുർക്കിനൊ ഫാസോയ്ക്ക് വേണ്ടി വിദേശകാര്യമന്ത്രി കരമൊക്കൊ ഷാൻ മരീ ത്രവൊറെയുമാണ് ഒപ്പുവച്ചത്. ഇപ്പോൾ ഒപ്പുവയ്ക്കപ്പെട്ട അഡീഷണൽ പ്രോട്ടോക്കോൾ, ആമുഖവും ഏഴ് ഖണ്ഡികകളും ഒരു അനുബന്ധവും അടങ്ങുന്നതാണ്. അത്, ബുർക്കിനൊ ഫാസൊയിൽ കാനോൻ നിയമമനുസരിച്ച് നൈയമികാസ്തിത്വമുള്ളവയ്ക്ക് അന്നാടിന്റെ നിയമനുസരിച്ച് നിയമസാധുത്വമേകുന്ന പ്രക്രിയയിൽ, അവയുടെ പൊതുനന്മോന്മുഖ സുവിശേഷ ദൗത്യനിർവ്വഹണം സുഗമമാക്കുന്നതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group