ഹിമാചല്‍ പ്രദേശിലെ സുബതുവില്‍ ഇന്ന് മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി വീടുകള്‍ തകര്‍ന്നു.
വാഹനങ്ങള്‍ ഒലിച്ചുപോയി. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയ പാത 21 മാണ്ഡി – കുള്ളു വഴിയുള്ള പാണ്ഡോ അണക്കെട്ട് റോഡ് ഗതാഗതം തടസപ്പെട്ടു.
കൂടാതെ സംസ്ഥാനത്തെ മറ്റ് പല റോഡുകളിലും വെള്ളം കയറി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദിയില്‍ പാലം തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ എട്ട് ജില്ലകളിലെ സ്ഥിതി സങ്കീര്‍ണമാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. പര്‍വാനോവില്‍ വാഹന ഗതാഗതം നിര്‍ത്തിവച്ചതായി പൊലീസ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group