ക്രൈസ്തവ മതപീഡനം 2022 ൽ രൂക്ഷമായേക്കും, രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും..

2022 ക്രൈസ്തവ മതപീഡനം രൂക്ഷമായേക്കുമെന്ന് റിപ്പോർട്ട്.
ഇസ്ലാമിക തീവ്രവാദമാണ് ഇതിൽ മുമ്പന്തിയിൽ നിൽക്കുന്നത്. ആഫ്രിക്കയിലെ സഹേൽ പ്രവിശ്യയും അഫ്ഗാനിസ്ഥാനും കേന്ദ്രമാക്കിയായിരിക്കും ഇസ്ലാമിക തീവ്രവാദം ശക്തമാകുന്നതെന്നും സൂചനകൾ പറയുന്നു.

ഇന്ത്യയിലും നോർത്ത്കൊറിയയിലും സ്ഥിതിഗതികൾ വഷളാകുമെന്നും മുന്നറിയിപ്പുണ്ട്. ആഫ്രിക്കയിൽ നൈജീരിയ മാത്രമല്ല സഹേൽ മുഴുവൻ ഇസ്ലാമിക തീവ്രവാദം വർദ്ധിക്കുമെന്നാണ് സൂചന. കൂടാതെ ഇന്ത്യയിലും നോർത്ത് കൊറിയായിലും ക്രൈസ്തവർക്ക് നേരെയുള്ള പീഡനം വർദ്ധിക്കും. പ്രെസിക്യൂഷൻ ട്രെൻഡ്സ് 2022 റിപ്പോർട്ടിൽ പറയുന്നു.

ബുർക്കിനോ ഫാസോ,കാമറൂൺ, ചാന്ദ്, ദ ഗാംബിയ, മൗറീഷ്യാനിയ, മാലി, നൈഗർ, നൈജീരിയ, സെനെഗെൽ എന്നിവ ഉൾപ്പെടുന്നതാണ് സഹേൽ പ്രവിശ്യ. ബുർക്കിനോ ഫാസോയിലെ സ്ഥിഗതികൾ നൈജീരിയായ്ക്ക് തുല്യമാണ്. 2021 ൽ ബുർക്കിനോഫാസോ കേന്ദ്രീകരിച്ച് ജിഹാദികൾ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു.
ബോംബാക്രമണം, തട്ടിക്കൊണ്ടുപോകൽ, സ്കൂളുകൾ കത്തിക്കൽ, എന്നിവ അവയിൽ ഉൾപ്പെടുന്നു. ഇതേ സാഹചര്യം 2022 ലും തുടരുമെന്നും റിപ്പോർട്ട് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group