അനുരഞ്ജന കൂദാശയുമായി ബന്ധപ്പെട്ട് കോഴ്സൊരുക്കി അപ്പസ്തോലിക പെനിറ്റെൻഷ്യറി

കുമ്പസാരമെന്ന കൂദാശയുടെ പരികർമ്മവുമായി ബന്ധപ്പെട്ട് നവവൈദികർക്കും വൈദികാർത്ഥികൾക്കും പരിശീലനക്കളരിയൊരുക്കി വത്തിക്കാൻ അപ്പസ്തോലിക പെനിറ്റെൻഷ്യറി.

ഇത്തരത്തിലുള്ള മുപ്പത്തിനാലാമത് കോഴ്സാണ് മാർച്ച് നാല് മുതൽ എട്ടു വരെ തീയതികളിൽ റോമിൽ നടക്കുക. ആധുനിക കാലത്ത് മെച്ചപ്പെട്ട അജപാലന സേവനത്തിനായി വൈദികരെ ഒരുക്കുകയാണ് ഈ കോഴ്സിലൂടെ ലക്ഷ്യമിടുന്നത്.

ആന്തരിക ജീവിതവും അനുരഞ്ജനത്തിന്റെ കൂദാശയുമായി ബന്ധപ്പെട്ട അജപാലനവും സംബന്ധിച്ചുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ വിശദീകരിക്കുന്ന ഈ കോഴ്സിൽ, നേരിട്ടും ഇന്റർനെറ്റ് സംവിധാനത്തിലൂടെ ഓൺലൈൻ വഴിയായും
സംബന്ധിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തിൽ കാരുണ്യത്തിന്റെ സേവകരാകേണ്ട വൈദികർക്ക് ദൈവശാസ്ത്ര-ആധ്യാത്മിക- അജപാലന-നൈയാമികവിഷയങ്ങളിൽ വേണ്ട തയ്യാറെടുപ്പുകൾ
കണക്കിലെടുത്താണ് ക്ലാസുകൾ തയ്യാറാക്കിയിട്ടുള്ളതെന്ന് അപ്പസ്തോലിക
പെനിറ്റെൻഷ്യറി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group