വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

പാലക്കാട്‌ : കേരള വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ നിർഭയ സെല്ലിന് കീഴിലുള്ളതും, കൊല്ലങ്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ മേല്‍നോട്ട ചുമതലയിലുള്ളതുമായ *പാലക്കാട്‌ എൻട്രി ഹോം ഫോർ ഗേള്‍സ് (18 വയസില്‍ താഴെയുള്ള അതിജീവിതരായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന താല്കാലിക കേന്ദ്രം ) എന്ന സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

എല്ലാ തസ്തികളിലേക്കും ഒരു ഒഴിവ് വീതമാണ് ഉള്ളത്. അപേക്ഷകർ വനിതകള്‍ ആയിരിക്കണം. ഒഴിവുള്ള തസ്തികകളുടെ വിവരങ്ങള്‍, യോഗ്യത, പ്രായം, മാസവേതന നിരക്ക് എന്നീ വിവരങ്ങള്‍ ചുവടെ ചേർക്കുന്നു.

1) ഹോം മാനേജർ -(യോഗ്യത : MSW / PG in Psychology/Sociology, ഈ മേഖലയില്‍ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന , വേതനം : 22,500 രൂപ ),

2) ഫീല്‍ഡ് വർക്കർ കം കേസ് വർക്കർ -(യോഗ്യത : MSW / PG in Psychology/Sociology, ഈ മേഖലയില്‍ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന, വേതനം : 16,000 രൂപ ),

3) കെയർ ടേക്കർ – (യോഗ്യത : പ്ലസ് ടു, പ്രായം : 25 വയസ്‌ പൂർത്തിയായിരിക്കണം & 30-45 വയസ്‌ പ്രായപരിധിയിലുള്ളവരും, പ്രവർത്തിപരിചയമുള്ളവർക്കും മുൻഗണന.വേതനം : 12,000 രൂപ ),

4) സൈക്കോളജിസ്റ്റ് (പാർട്ട്‌ ടൈം, ആഴ്ചയില്‍ 2 ദിവസം )-(യോഗ്യത : PG in Psychology +1 year experience, പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന , വേതനം : 12,000 രൂപ ),

5) കുക്ക്
(യോഗ്യത : അഞ്ചാം ക്ലാസ്സ്‌, പ്രായം 25 വയസിന് മുകളില്‍, പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന, വേതനം : 12,000 രൂപ ),

6) ലീഗല്‍ കൗണ്‍സിലർ
(പാർട്ട്‌ ടൈം )- (യോഗ്യത : LLB, വേതനം : 10,000 രൂപ )

7) സെക്യൂരിറ്റി
(രാത്രി മാത്രം )- (യോഗ്യത : SSLC, തൊഴില്‍ പരിചയം അഭികാമ്യം, വേതനം : 10,000 രൂപ )

8) ക്ലീനിംഗ് സ്റ്റാഫ്‌ (യോഗ്യത: അഞ്ചാം ക്ലാസ്സ്‌, പ്രായം 25 വയസിന് മുകളില്‍, വേതനം : 9,000 രൂപ ).

മേല്‍ കൊടുത്തിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കുവാൻ താല്‍പര്യമുള്ളവർ

വെള്ള പേപ്പറില്‍ ഫോട്ടോ സഹിതം തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റുകള്‍, ആധാറിന്റെ പകർപ്പ് എന്നിവ സഹിതം
ദി സെക്രട്ടറി,
ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി,
ആശ്രയം ഓർച്ചാർഡ്, വിരുത്തി, നെന്മേനി (പി.ഓ.)
കൊല്ലങ്കോട്, പാലക്കാട്‌ – 678506
എന്ന വിലാസത്തിലോ,
[email protected]
എന്ന ഈ മെയില്‍ വിലാസത്തിലോ
2024 ജൂലൈ 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ അയക്കുന്നവർ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി രേഖപെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്

ബന്ധപെടേണ്ട ഫോണ്‍ നമ്ബർ : 9495891560


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group