ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിന് അപേക്ഷ നൽകാം

ഇന്ത്യൻ ആർമിയുടെ 140ാമത് ടെക്നിക്കല്‍ ഗ്രാജുവേറ്റ് കോഴ്സിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം.ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയില്‍ 2025 ജനുവരിയില്‍ ഈ കോഴ്സ് ആരംഭിക്കുന്നതാണ്.

എൻജിനീയറിങ്ങ് ബിരുദം നേടിയവർക്കും അവസാന വർഷ എൻജിനീയറിങ്ങ് വിദ്യാർത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്ന എൻജിനിയറിങ് വിദ്യാർത്ഥികള്‍ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പരിശീലനത്തിന് 12 ആഴ്ച്ച മുൻപ് എൻജിനിയറങ് ബിരുദം പൂർത്തിയാക്കിയതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ മതിയാവും.

20 മുതല്‍ 27 വയസ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – മെയ് 9

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://www.joinindianarmy.nic.in/Authentication.aspx


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m