പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍. തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടിയില്‍ മോദി പങ്കെടുക്കും.

കുന്നംകുളത്ത് രാവിലെ 11 മണിക്കാണ് ആദ്യ പൊതുയോഗം. തൃശൂർ, ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി മോദി വോട്ട് തേടും.

ഇതിന് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനത്താണ് പ്രസംഗിക്കുക. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് മോദി കൊച്ചിയിലെത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m