കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അംഗീകരിക്കപ്പെടാതെപോകുന്ന അധ്യാപക നിയമനങ്ങൾ അധ്യാപക സമൂഹത്തോടു കാണിക്കുന്ന കടുത്ത അനീതിയാണെന്ന് കെ.സി.ബി.സി ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്. കൊച്ചി പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ വിളിച്ചുചേർത്ത എയ്ഡഡ് വിദ്യാലയങ്ങളിലെ മാനേജർമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും എന്നാൽ അതേസമയം അതിന്റെ പേരിൽ ഇപ്പോൾ വിദ്യാലയങ്ങളിൽ സേവനമനുഷ്ടിക്കുന്ന അധ്യാപകരുടെ അവകാശങ്ങളെ ഹനിക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m