ദൈവസ്നേഹത്തിന്റെ കരുത്തുറ്റ സാക്ഷികളാവുക : ആർച്ച്ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി

ക്രൈസ്തവരായ ഓരോ വിശ്വാസിയും പോകുന്നിടത്തെല്ലാം ദൈവസ്നേഹത്തിന്റെ കരുത്തുറ്റ സാക്ഷികളാകണമെന്ന് ഉദ്ബോധിപ്പിച്ച് ഇന്ത്യയിലെ അപ്പസ്തോലിക ന്യൂൺഷ്യോയും വത്തിക്കാൻ പ്രതിനിധിയുമായ ആർച്ച്ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി.ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം കാരുണ്യമാതാവിന്റെ ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള സന്ദർശനത്തിനായി എത്തിയ വത്തിക്കാൻ പ്രതിനിധിക്ക് റോസറി പാർക്കിലെ മംഗളകവാടത്തിൽ ഊഷ്മള സ്വീകരണമാണ് വിശ്വാസിസമൂഹം നൽകിയത്.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ, അതിരൂപത വികാരി ജനറാൾമാരായ മോ ൺ മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ എബിൻ അറക്കൽ, ബസിലിക്ക സഹവികാരിമാരായ ഫാ. മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ. ജോർജ് ജിത്തു വട്ടപ്പിളളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

നമ്മൾ പോകുന്നിടത്തെല്ലാം ദൈവസ്നേഹത്തിന്റെ കരുത്തുറ്റ സാക്ഷികളാകണമെന്ന് ഡോ. ലെയോപോൾദോ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മറ്റുള്ളവരോടു കരുതൽ കാണിക്കുന്നതും അവരെ ശുശ്രൂഷിക്കാനായി ഉത്സുകതയോടെ ബദ്ധപ്പെട്ടിറങ്ങുന്നതും ക്രൈസ്തവന്റെ അടയാളമാണെന്നും പരിശുദ്ധ മാതാവിന്റെ മാതൃക ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group