സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി.
നെടുമ്പാശ്ശേരിയിൽവെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഭാരതത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളുടെയും പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിൽ ക്രൈസ്തവരുടെ ആശങ്കകൾ ആർച്ച് ബിഷപ്പ് അറിയിച്ചതായും മണിപ്പൂരിലെ ആക്രമണങ്ങൾ പ്രത്യേകം ചര്‍ച്ചാവിഷയമായതായും സിബിസിഐ പത്രക്കുറിപ്പില്‍ പറയുന്നു.
സമാധാനത്തിനായി മണിപ്പൂരിലും വടക്ക് കിഴക്കൻ മേഖലയിലും ദൗത്യം തുടരുകയാണെന്നു ആഭ്യന്തരമന്ത്രി വിശദീകരിച്ചു. പ്രത്യേകിച്ച് മധ്യപ്രദേശിന്റെ ചില ഭാഗങ്ങളിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ആർച്ച് ബിഷപ്പ് പരാമർശിച്ചപ്പോൾ, അത് പരിശോധിക്കുമെന്നും ക്രൈസ്തവരുടെയും എല്ലാ പൗരന്മാരുടെയും നന്മയ്ക്കായി ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group