ഡെങ്കിപ്പനി ആശങ്കയില്‍ എറണാകുളം; ജില്ലാ ആരോഗ്യ വിഭാഗം നിസ്സംഗതയിൽ

കൊച്ചി: അപകടകരമായ രീതിയില്‍ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു.

എന്നാൽ ആശങ്കാജനകമായ രീതിയിൽ പനി പടരുമ്പോഴും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിക്കാന്‍ പോലും ജില്ലാ ആരോഗ്യവിഭാഗം തയാറാകുന്നില്ലെന്ന് വിമര്‍ശനവുമുയരുന്നുണ്ട് .

സംസ്ഥാനത്ത് കൂടുതല്‍ ഡെങ്കി കേസുകള്‍ എറണാകുളത്താണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 11 വരെയുള്ള ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം പ്രതിദിനം അന്‍പതിലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. മാറാടിയില്‍ ഒരാള്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ ഈ മാസം ജില്ലയില്‍ ഡെങ്കിപ്പനി മരണം ആറായി.

600 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവുമധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. തൃക്കാക്കര മേഖലയില്‍ ഡെങ്കിപ്പനി രൂക്ഷമാണ്. കൊച്ചി കോര്‍പറേഷന്‍ മേഖല കോതമംഗലം, പെരുമ്പാവൂര്‍, കളമശ്ശേരി, പിറവം, തൃപ്പൂണിത്തുറ തുടങ്ങിയ നഗരസഭകളിലും കേസുകള്‍ കൂടുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group