കുട്ടികളുടെ ആശുപത്രി ആക്രമിച്ച സംഭവത്തെ അപലപിച്ച് ആർച്ച് ബിഷപ്പ്

ഉക്രൈൻ നഗരമായ കീവിൽ കുട്ടികളുടെ ആശുപത്രിക്കുനേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ദുഃഖം രേഖപ്പെടുത്തി.

ജൂലൈ എട്ടിന് റഷ്യൻ സൈന്യം ആശുപത്രിക്കുനേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ 12-ലേറെപ്പേർ മരണമടയുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

“ഈ ആക്രമണം, പ്രതികാരത്തിനായി സ്വർഗത്തോടു നിലവിളിക്കുന്ന പാപമാണ്. കാരണം, ജീവൻ രക്ഷിക്കാനായി പലവിധ ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ട കുട്ടികളെയാണ് റഷ്യൻ ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയത്. പല കുഞ്ഞുങ്ങളെയും ആ സമയത്ത് ശസ്ത്രക്രിയയ്ക്കു വിധേയരാക്കുകയായിരുന്നു. ദൈവത്തിന്റെ നാമത്തിൽ മനുഷ്യരാശിക്കെതിരായ ഈ കുറ്റകൃത്യത്തെ ഞങ്ങൾ അപലപിക്കുന്നു” – സഭാധ്യക്ഷൻ പങ്കുവച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m